കൊട്ടാരക്കര: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാറിൽ രണ്ട് സ്ത്രീകളും കൊച്ചു കുട്ടിയുമടക്കം ഏഴു പേരാണുണ്ടായിരുന്നത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ല.
Read Also : സംസ്ഥാനത്ത് അഞ്ചാംപനി വ്യാപനം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത്
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ എംസി റോഡിൽ മൈലം ഇഞ്ചക്കാട്ടായിരുന്നു അപകടം. പാരിപ്പള്ളി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
എംസി റോഡിലെ സ്ഥിരം അപകട മേഖലയാണ് ഇഞ്ചക്കാട്. ഇവിടെ റോഡിനോട് ചേർന്നാണ് തോട് ഒഴുകുന്നത്. എന്നാൽ ബാരിക്കേഡുകളോ മുന്നറിയിപ്പു ബോർഡുകളോ ഇവിടെ സ്ഥാപിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
Post Your Comments