KottayamLatest NewsKeralaNattuvarthaNews

ഓ​ട്ടോഡ്രൈ​വ​ർക്ക് നേരെ ആക്രമണം : നാലുപേർ പിടിയിൽ

പാ​മ്പാ​ടി വെ​ള്ളൂ​ര്‍ തൊ​ണ്ണ​നാം​കു​ന്നേ​ല്‍ ക​ണ്ണ​ന്‍(21)), വെ​ള്ളൂ​ര്‍ ക​ണ്ണം​കു​ളം ആ​രോ​മ​ല്‍ മ​ധു(20), വെ​ള്ളൂ​ര്‍ കൈ​ത​ത്ത​റ റി​റ്റോ​മോ​ന്‍ റോ​യ് (21), വെ​ള്ളൂ​ര്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ അ​നു​രാ​ജ്(21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​മ്പാ​ടി: പാ​മ്പാ​ടി​യി​ല്‍ ഓ​ട്ടോഡ്രൈ​വ​റെ ആ​ക്ര​മി​ച്ച നാ​ലുപേ​ർ പൊ​ലീ​സ് പിടിയിൽ. പാ​മ്പാ​ടി വെ​ള്ളൂ​ര്‍ തൊ​ണ്ണ​നാം​കു​ന്നേ​ല്‍ ക​ണ്ണ​ന്‍(21)), വെ​ള്ളൂ​ര്‍ ക​ണ്ണം​കു​ളം ആ​രോ​മ​ല്‍ മ​ധു(20), വെ​ള്ളൂ​ര്‍ കൈ​ത​ത്ത​റ റി​റ്റോ​മോ​ന്‍ റോ​യ് (21), വെ​ള്ളൂ​ര്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ അ​നു​രാ​ജ്(21) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​മ്പാ​ടി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!

ഇ​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ഏ​ഴാം​മൈ​ല്‍ സ്റ്റാ​ന്‍ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ബാ​ബു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ബാ​ബു​വി​ന്‍റെ അ​യ​ല്‍വാ​സി​യാ​യ ആ​രോ​മ​ലും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് ബാ​റി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ബാ​ബു​വി​നെ ഓ​ട്ടം വി​ളി​ച്ചു. യാ​ത്രാ​മ​ധ്യേ വ​ഴി​യി​ല്‍വ​ച്ചു ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു ര​ണ്ടു​പേ​രെ​കൂ​ടി ഓ​ട്ടോ​യി​ല്‍ ക​യ​റ്റി. തു​ട​ര്‍ന്ന്, വീ​ണ്ടും ര​ണ്ടു​പേ​രെ കൂ​ടി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടതോടെ ഇ​തു പ​റ്റി​ല്ലെ​ന്ന് ബാ​ബു പ​റ​ഞ്ഞു. ഇതിന്റെ ദേഷ്യത്തിൽ ബാ​റി​ന്‍റെ മു​ന്‍വ​ശം എ​ത്തി​യ​ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ല്‍നി​ന്നും ഇ​റ​ങ്ങി യു​വാ​ക്ക​ള്‍ ബാ​ബു​വി​നെ ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഡ്രൈ​വ​റു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് പാ​മ്പാ​ടി പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​ക​ളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എ​സ്എ​ച്ച്ഒ സു​വ​ര്‍ണ കു​മാ​ര്‍, എ​സ്‌​ഐ ലെ​ബി​മോ​ന്‍, ശ്രീ​രം​ഗ​ന്‍, സി​പി​ഒ​മാ​രാ​യ സാ​ജു, ബി​ജേ​ഷ്, അ​നൂ​പ്, പി.​സി. സു​നി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button