ദോഹ: ഖത്തർ ലോകകപ്പില്‍ ഘാനയ്‌ക്കെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി വിവാദം. ഘാനക്കെതിരെ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. ഇപ്പോഴിതാ, പെനാല്‍റ്റിയില്‍ സംശയമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരം വെയ്ന്‍ റൂണി. അത് പെനാല്‍റ്റിയായിരുന്നില്ലെന്നും പെനാല്‍റ്റി നേടിയെടുക്കാന്‍ റൊണാള്‍ഡോ തന്റെ അനുഭവ സമ്പത്തെല്ലാം വിനിയോഗിച്ചുവെന്നും റൂണി പറയുന്നു.
നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും കോച്ച് എറിക് ടെന്‍ഹാഗിനെതിരെയും സഹതാരമായ വെയ്ന്‍ റൂണിക്കെതിരേയും ഗുരുതര ആരോപണങ്ങളുമായി റൊണാല്‍ഡോ രംഗത്തുവന്നിരുന്നു. വെയ്ന്‍ റൂണിയെ റാറ്റ് എന്നാണ് റൊണാള്‍ഡോ വിശേഷിപ്പിച്ചത്. ഇതിനുള്ള മറുപടി റൂണി പരോക്ഷമായി നല്‍കിയിരുന്നു. ഈ പോരിന്റെ തുടര്‍ച്ചയായാണ് റൂണിയുടെ പുതിയ കമന്റിനെ ആരാധകര്‍ കാണുന്നത്.
മത്സരത്തിന്റെ 65-ാം മിനിറ്റിലായിരുന്നു വിവാദ പെനാല്‍റ്റി ഗോള്‍ പിറക്കുന്നത്. റൊണാള്‍ഡോയെ ബോക്സിനുള്ളില്‍ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു വീഴ്ത്തിയതിന് റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റൊണാള്‍ഡോ ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു.
Read Also:- മാരക മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ
നേരത്തെ, റൊണാള്‍ഡോയുടെ ഗോളിനെ ചൊല്ലി ഘാന പരിശീലകന്‍ ഓഡോ അഡോ രംഗത്തെത്തിയിരുന്നു. ബോക്സിനുള്ളില്‍ റൊണാള്‍ഡോയെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. എന്നാല്‍, അമേരിക്കന്‍ റഫറി ഇസ്മയില്‍ എല്‍ഫാത്തിന്‍റേത് തെറ്റായ തീരുമാനമായിരുന്നുവെന്നാണ് ഇപ്പോള്‍ ഘാന പരിശീലകന്‍ വാദിക്കുന്നത്. അതൊരു തെറ്റായ തീരുമാനമായിരുന്നു. എന്തുകൊണ്ടാണ് വാര്‍ ഇടപെടാത്തതെന്ന് മനസിലാകുന്നില്ലെന്നും ഓഡോ അഡോ പറഞ്ഞു.
Post Your Comments