Latest NewsNewsLife StyleHealth & Fitness

ജോലിക്കിടെ ചായ കുടിക്കുന്നവർ അറിയാൻ

ജോലിക്കിടയില്‍ ഓഫീസില്‍ നിന്ന് ചായ കുടിക്കുന്നവര്‍ക്ക് ഇതാ ഒരു ദുഖവാര്‍ത്ത. അത് നിങ്ങളെ വലിയ രോഗിയാക്കിയേക്കും. ഇക്കാലത്ത് മിക്ക ഓഫീസുകളിലും സ്വയം ചായ ഉണ്ടാക്കി കുടിക്കാന്‍ കഴിയുന്ന കെറ്റില്‍ സംവിധാനം ലഭ്യമാണ്.

Read Also : അത് പെനാല്‍റ്റിയായിരുന്നില്ല, പെനാല്‍റ്റി നേടിയെടുക്കാന്‍ റൊണാള്‍ഡോ തന്റെ അനുഭവ സമ്പത്തെല്ലാം വിനിയോഗിച്ചു: റൂണി

ഇങ്ങനെയുള്ള കെറ്റില്‍ ചായകളാണ് ജീവനക്കാരുടെ വില്ലന്‍. ഇത്തരം കെറ്റിലുകള്‍ മാരകമായ ബാക്ടീരിയകളുടെ ആവാസകേന്ദ്രമാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന അത്രയും വൃത്തിയും വെടിപ്പും ഈ ഓഫീസ് ചായകെറ്റിലുകള്‍ക്ക് ഉണ്ടാവുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം.

ഒരു ദിവസം തന്നെ പലരും കൈകാര്യം ചെയ്യുന്നതുകൊണ്ട് ഈ കെറ്റിലുകള്‍ ബാക്ടീരിയകളുടെ സുഖവാസകേന്ദ്രമാവുന്നു. അതുകൊണ്ട് കെറ്റിലുകളില്‍ ചായ ഉണ്ടാക്കിക്കുടിക്കുമ്പോള്‍ ഒരു ശ്രദ്ധയൊക്കെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button