ThrissurLatest NewsKeralaNattuvarthaNews

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : പ്രതിക്ക് തടവും പിഴയും

പെരുമ്പിലാവ് സ്വദേശി വിനോദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി ആര്‍ റീനാ ദാസ് ശിക്ഷിച്ചത്

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം കഴിക്കാന്‍ ക്യൂ നിന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 12 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്. പെരുമ്പിലാവ് സ്വദേശി വിനോദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി ആര്‍ റീനാ ദാസ് ശിക്ഷിച്ചത്.

Read Also : ക്ഷേത്ര ദര്‍ശനത്തിനിടെ സ്കൂട്ടറിൽ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവര്‍ന്നു: പ്രതികൾ പിടിയിൽ

2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിക്രമ വിവരം പെണ്‍കുട്ടി കൂടെയുണ്ടായിരുന്ന മാതാപിതാക്കളോട് വെളിപ്പെടുത്തി. തുടര്‍ന്ന്, ഗുരുവായൂര്‍ ടെമ്പില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

കേസില്‍ 21 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകളുള്‍പ്പടെ 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button