തൃശൂര്‍: യൂണിഫോം തയിക്കുന്നതിനുള്ള അളവെടുക്കാന്‍ വന്ന ബാലികയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ തയ്യല്‍ക്കാരന് 17വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിക്കുളം കാളിദാസാ നഗറില്‍ രാജന്‍ എന്ന 51-കാരനെയാണ് കോടതി ശിക്ഷിച്ചത്. കുന്നകുളം ഫാസ്റ്റ്ട്രാക്ക് പോക്‌സോ കേസ് കോടതി ജഡ്ജി റീനാ ദാസ് ആണ് ശിക്ഷ വിധിച്ചത്.
2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂണിഫോമിന്‍റെ അളവെടുക്കാന്‍ പ്രതിയുടെ വീട്ടിലെത്തിയത് കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചു.
തുടര്‍ന്ന്, ഇവര്‍ വാടാനപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
Post Your Comments