Latest NewsIndia

ഡൽഹി സർക്കാർ വീണ്ടും അഴിമതി കുരുക്കിൽ: ഇത്തവണ ക്ലാസ്‌മുറി നിർമാണത്തിന്റെ പേരിൽ 1300 കോടിയുടെ അഴിമതി

ന്യൂഡൽഹി: അഴിമതി കുരിക്കിൽ വീണ്ടും കുടുങ്ങി ഡൽഹി സർക്കാർ. ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ ക്ലാസ് മുറികളുടെ നിർമ്മാണത്തിന്റെ പേരിൽ കോടികളുടെ അഴിമതി നടന്നതായി വിജിലൻസ് റിപ്പോർട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കീഴിലുള്ള സ്‌കൂളുകളിലാണ് വൻ അഴിമതി നടന്നിരിക്കുന്നത്. 2,405 ക്ലാസ് മുറികൾ നിർമ്മിച്ചതിൽ 1,300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി.

അഴിമതിയിൽ ഉൾപ്പെട്ട വിദ്യാഭ്യാസ വകുപ്പും പൊതുമരാമത്ത് വകുപ്പും വിഷയത്തിൽ വിശദീകരണം നൽകണമെന്ന് കേന്ദ്രം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു . ഇരു വകുപ്പുകളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ കേന്ദ്ര വിജിലൻസ് കമ്മീഷന് കൈമാറണം. വിഷയത്തിൽ ഡൽഹി സർക്കാരിന്റെ വിജിലൻസ് ഡയറക്ട്രേറ്റ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വിഷയം പ്രത്യേക ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശുപാർശ ചെയ്തു.

2015-ലാണ് അരവിന്ദ് കേജ് രിവാൾ സർക്കാർ സ്‌കൂളുകളിൽ അധിക ക്ലാസ്മുറികൾ നിർമ്മിക്കാൻ നിർദേശിച്ചത്. അധിക ക്ലാസ് മുറികൾ ആവശ്യമായ സ്‌കൂളുകളെ കണ്ടെത്തുന്നതിനായി സർവേയയും നടത്തിയിരുന്നു. തുടർന്ന് 193 സ്‌കൂളുകളിലായി 2,405 ക്ലാസ്മുറികൾ വേണമെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കേന്ദ്ര വിജിലൻസ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പൊതുമാരമത്ത് വകുപ്പ് ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button