കൊളസ്‌ട്രോൾ അളവ് കൂടുതലായതിനാൽ പരിഹാരം തേടി നടക്കുന്നവരാണോ നിങ്ങൾ. വളരെ പെട്ടെന്ന് കൊളസ്‌ട്രോൾ കുറയാനുള്ള നാടൻ പ്രയോഗമാണ് വെളുത്തുള്ളി. നമ്മുടെ ശരീരത്തിൽ രണ്ട് തരം കൊഴുപ്പുകളാണുള്ളത്. നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും. ഇതിൽ മോശം കൊഴുപ്പിനെ ഇല്ലാതാക്കാനാണ് വെളുത്തുള്ളി സഹായിക്കുക.
ദിവസം രണ്ട് നേരം വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുകയാണ് കൊളസ്‌ട്രോൾ ബാധിതർ ചെയ്യേണ്ടത്. ഇത് ചെയ്യുമ്പോൾ ചിലകാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. പച്ച വെളുത്തുള്ളിയാണ് ചവച്ചരച്ച് കഴിക്കേണ്ടത്. രാവിലെ ഒരു 11 മണിയോട് കൂടിയും വൈകിട്ട് നാല് മണിയോട് കൂടിയും ഇത്തരത്തിൽ വെളുത്തുള്ളി കഴിക്കാം.
അച്ചാർ ഇട്ട വെളുത്തുള്ളിയോ മറ്റ് ആഹാര പദാർത്ഥങ്ങളിൽ ചേർത്ത വെളുത്തുള്ളിയോ കഴിച്ചാൽ ഫലം ലഭിക്കുകയില്ല. അതിനാൽ പച്ച വെളുത്തുള്ളി തന്നെ രണ്ട് നേരം നാല് അല്ലി വീതം കഴിക്കുക. തൊലികളഞ്ഞ വെളുത്തുള്ളിയാണ് ദിവസവും കഴിക്കേണ്ടത്.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ (Allicin) എന്ന ഘടകമാണ് കൊളസ്‌ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്നത്. വെളുത്തുള്ളി ചവയ്‌ക്കുമ്പോൾ വായ്‌ക്കുള്ളിലെ ഉമിനീരുമായി ചേർന്ന് അല്ലിഡിൻ എന്ന ഘടകമുണ്ടാകുന്നു. ഉള്ളി കഴിക്കുമ്പോൾ വായിൽ പൊള്ളുന്ന പോലെ അനുഭവപ്പെടുന്നത് അല്ലിഡിൻ മൂലമാണ്. ഇത് ഒരു തരം ആൽക്കലോയ്ഡ് ആണ്. ശരീരത്തിനകത്തേക്ക് ഇതെത്തുന്നത് കൊളസ്‌ട്രോളിനെ പെട്ടെന്ന് കുറയ്‌ക്കാൻ സഹായിക്കും.
അതേസമയം, വെളുത്തുള്ളി ഒരിക്കലും വെറും വയറ്റിൽ കഴിക്കരുത്. ഇത് മറ്റ് പല പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. ഗ്യാസിന്റെ അസ്വസ്ഥത, നെഞ്ചരിച്ചിൽ തുടങ്ങിയവയ്‌ക്ക് വെളുത്തുള്ളി കാരണമാകും. അതിനാൽ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാതിരിക്കുക.
കൂടാതെ ശരീരത്തിലെ പ്രതിരോധ ശക്തി വർധിപ്പിക്കാനും പ്രമേഹം കുറയ്‌ക്കാനും വെളുത്തുള്ളി ദിവസവും കഴിക്കുന്നത് സഹായിക്കും. അതിനാൽ വെളുത്തുള്ളി നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ ആരോഗ്യം സംരക്ഷിക്കാം..
Post Your Comments