
വര്‍ക്കല: യുവാവിന് സുഹൃത്തിന്റെ വെട്ടേറ്റു. മാന്തറ സ്വദേശി സജീറിനാണ് വെട്ടേറ്റത്. മാന്തറ കടപ്പുറത്താണ് സംഭവം. ഇയാളുടെ സുഹൃത്താണ് വെട്ടിയത്. കഴുത്തിനു വെട്ടിയപ്പോൾ കൈ കൊണ്ട് തടയുകയായിരുന്നു.
ഇരു കൈപ്പത്തികളിലും കാര്യമായ പരുക്കേറ്റിട്ടുണ്ട്. വെട്ടേറ്റ സജീറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സുഹൃത്ത് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments