Latest NewsUAENewsInternationalGulf

ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന കൊള്ള നടത്തി: അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്

ഷാർജ: ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന താമസക്കാരുടെ സേവിങ്‌സ് അക്കൗണ്ടുകൾ കൊള്ളയടിക്കുന്ന അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. ഇരകളെ ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെട്ടാണ് കൊള്ളസംഘം പ്രവർത്തിച്ചിരുന്നത്. ബാങ്ക് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും പ്രതികരിക്കുന്നില്ലെങ്കിൽ അവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും പറഞ്ഞാണ് പലരെയും ഇവർ വലയിലാക്കിയിരുന്നത്.

Read Also: സിപിഎമ്മിലോ പോഷക സംഘടനകളിലോ അംഗമായാല്‍ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെടാം: വിഡി സതീശന്‍

തട്ടിപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികളുടെ ആസ്ഥാനകേന്ദ്രം കണ്ടെത്തിയ പോലീസ് ഇവിടെ നിന്നും തട്ടിപ്പിന് മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, സിം കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിഐഡി ഡയറക്ടർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഈ കോളുകളോട് ഒരിക്കലും പ്രതികരിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ബാങ്ക് വിശദാംശങ്ങളോ വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കിടരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ പകരം ബാങ്കിന്റെ അടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Read Also: വയറ്റുപ്പിഴപ്പിനായി മാത്രം പലവിധ വേഷം ധരിച്ചവര്‍, തന്നെ ട്രോളിയ സന്ദീപാനന്ദയ്ക്ക് മറുപടി നല്‍കി കെ.സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button