റിയാദ്: എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കുമെന്ന് സൗദി അറേബ്യ. സൗദി ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റിയാദിലെ അൽ യമാമ പാലസിലാണ് ക്യാബിനറ്റ് യോഗം ചേർന്നത്.
സൗദി അറേബ്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള രാജ്യത്തിന്റെ തീരുമാനത്തെ ക്യാബിനറ്റ് അഭിനന്ദിച്ചു. ആഗോള തലത്തിൽ വിവിധ മേഖലകളിൽ പുരോഗതി, അഭിവൃദ്ധി എന്നിവ ഉറപ്പ് വരുത്തുന്നതിനായി സൗദി അറേബ്യ പിൻതുടരുന്ന നയങ്ങൾ തുടരാനും ക്യാബിനറ്റ് തീരുമാനിച്ചു.
Post Your Comments