
വർക്കല: വെട്ടൂരിൽ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ അഭിലാഷാണ് (43) അറസ്റ്റിലായത്.
Read Also : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മോഡല്‍ പരീക്ഷാ തീയതിയും നിശ്ചയിച്ചു
കുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസം മനസ്സിലാക്കി വിവരം ചോദിച്ചറിഞ്ഞ രക്ഷാകർത്താക്കളാണ് പൊലീസിൽ പരാതി നൽകിയത്. സമാനമായ കുറ്റകൃത്യങ്ങൾ പ്രതി മുമ്പും ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരുന്നതായി വർക്കല എസ്.എച്ച്.ഒ അറിയിച്ചു.
വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ സനോജ്.എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ.പി.ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ ജയരാജ്, എ.എസ്.ഐ ഫ്രാങ്ക്ലിൻ, എസ്.സി.പി.ഒമാരായ സുധീർ, ഷിജു, ഷൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments