Latest NewsIndiaNews

ഉറങ്ങിക്കിടന്ന മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: ദുരഭിമാനക്കൊലയെന്ന് സംശയം

ചെന്നൈ: ഉറങ്ങിക്കിടന്ന മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവം ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി അധികൃതർ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിൽ നടന്ന സംഭവത്തിൽ കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിങ്ങ് കോഴ്‌സിന് പഠിക്കുന്ന പത്തൊന്‍പതുകാരി അരുണയാണ് കൊല്ലപ്പെട്ടത്.

പിന്നോക്ക ജാതിക്കാരനായ കോളജ് സഹപാഠിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന അരുണ ഇക്കാര്യം വീട്ടുകാരെ അറിയിച്ചപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ അരുണയുടെ വിവാഹം നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വീട്ടുകാർ അരുണയ്ക്കായി വരനെ തിരയാന്‍ തുടങ്ങി. എന്നാല്‍ അരുണ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.

കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍; പരാതി നല്‍കിയത് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍

ഇതോടെ അരുണയുടെ അമ്മ അറുമുഖക്കനി ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ കഴുഞ്ഞുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അറുമുഖക്കനിയും ആത്മഹത്യക്ക് ശ്രമിച്ചു. രാത്രി വീട്ടിലെത്തിയ അയല്‍വാസിയാണ് പെണ്‍കുട്ടിയെയും അമ്മയെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അരുണ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button