
കോഴിക്കോട്: വീടിന്‍റെ ടെറസിൽ നിന്ന് കിണറ്റിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കുന്ന കൊല്ലരക്കൽ നൗഷാദ് (39) ആണ് മരിച്ചത്.
Read Also : ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു പുറത്ത്
ഇന്നലെയാണ് സംഭവം. വീടിന്‍റെ ടെറസിൽ നിന്ന് കാൽവഴുതി നൗഷാദ് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ഖത്തർ കെ എം സി സിയുടെ നരിക്കുനി പഞ്ചായത്ത് കമ്മറ്റി അംഗം ആയിരുന്നു.
ഖബറടക്കം നടത്തി. മാതാവ്: കൊല്ലരക്കൽ ഖദീജ. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
Post Your Comments