ട്വിറ്ററിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകളെ തിരികെ എത്തിക്കാനൊരുങ്ങി ഇലോൺ മസ്ക്. നിയമങ്ങൾ ലംഘിക്കുകയോ സ്പാമിൽ ഏർപ്പെടുകയോ ചെയ്യാത്ത അക്കൗണ്ടുകളെ പുനഃസ്ഥാപിക്കുമെന്ന് ട്വിറ്റർ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അക്കൗണ്ടുകളുടെ നിരോധനവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 23 മുതൽ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നവംബർ 24 രാത്രി 11.16 വരെയാണ് ട്വിറ്റർ ഉപയോക്താക്കൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സമയം അനുവദിച്ചിരിക്കുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം, ഏകദേശം രണ്ട് ദശലക്ഷത്തോളം ഉപയോക്താക്കൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയം കഴിഞ്ഞതിനു ശേഷമുളള കണക്കുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം അറിയിക്കുക. അടുത്തിടെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭൂരിഭാഗം ഉപയോക്താക്കളും അനുകൂല നിലപാട് സ്വീകരിച്ചതിനാൽ ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
Also Read: റേഷൻ വ്യാപാരികളുടെ കമ്മീഷൻ പൂർണമായി നൽകും: ജി ആർ അനിൽ
Post Your Comments