ബീജിങ്: ചൈനയിലെ കൊറോണ കേസുകള്‍ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം രാജ്യത്ത് 31,454 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 27,517 പേരിലും രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ പകുതിയോടെ രാജ്യത്ത് 29,390 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
Read Also: 1500 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു : യുവാവ് അറസ്റ്റിൽ
കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏറെ നാളായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സീറോ കൊവിഡ് എന്ന ലക്ഷ്യത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ഡൗണ്‍ കര്‍ശനമാക്കിയിരുന്നു. സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റി.നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ തങ്ങളുടെ ജീവിതം ദുസ്സഹമായെന്നാണ് ജനങ്ങള്‍ പറയുന്നത്.
Post Your Comments