ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് നിർണായക നീക്കവുമായി ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ ഓൺലൈൻ ലേണിംഗ് അക്കാദമി അടച്ചുപൂട്ടാനാണ് ആമസോൺ പദ്ധതിയിടുന്നത്. ഘട്ടം ഘട്ടമായാണ് പ്രവർത്തനങ്ങൾ നിർത്തലാക്കാലാക്കുക. ഇതോടെ, 2023 ഓഗസ്റ്റ് മുതൽ രാജ്യത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന പ്ലാറ്റ്ഫോം അടച്ചുപൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.
2021 ജനുവരിയിലാണ് ആമസോണിന്റെ ഓൺലൈൻ അക്കാദമി പ്രവർത്തനമാരംഭിച്ചത്. ആരംഭിച്ച് രണ്ട് വർഷം തികയുന്നതിന് മുന്നേയാണ് ആമസോണിന്റെ നിർണായ തീരുമാനം. നിലവിൽ, അക്കാദമിക് സെഷനിൽ എൻറോൾ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും മുഴുവൻ ഫീസും തിരികെ നൽകുന്നതാണ്. അതേസമയം, ഉപഭോക്താക്കൾക്ക് 2024 ഒക്ടോബർ വരെ ഒരു വർഷത്തേക്ക് മുഴുവൻ കോഴ്സ് മെറ്റീരിയുകളിലേക്കും ഓൺലൈൻ മുഖാന്തരം ആക്സസും ഉണ്ടായിരിക്കുന്നതാണ്.
Also Read: രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ
എഞ്ചിനീയറിംഗ് രംഗത്തെ പ്രധാനപ്പെട്ട എക്സാമുകളിൽ ഒന്നായ ജോയിന്റ് എൻട്രൻസ് എക്സാം ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കാണ് ആമസോൺ ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമിലൂടെ പരിശീലനം നൽകിയത്. കോവിഡ് കാലയളവിൽ ഇത്തരത്തിലുള്ള ഓൺലൈൻ പരിശീലമാണ് ഭൂരിഭാഗം പേരും തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, ലോക്ഡൗണിന് ശേഷം സ്കൂളുകളും കോച്ചിംഗ് സെന്ററുകളും വീണ്ടും പ്രവർത്തനമാരംഭിച്ചത് നിരവധി എഡ്ടെക് കമ്പനികളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
Post Your Comments