
കൊടകര: ദേശീയപാത നെല്ലായിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. പത്തനംതിട്ട എഴുമാറ്റൂർ വെള്ളിയിൽ വീട്ടിൽ ശശിധരന്റെ മകൻ ശരത്കുമാറാണ് (29) മരിച്ചത്. പുറകിൽ സഞ്ചരിച്ചിരുന്ന ചേർത്തല സ്വദേശി ജിഷാദ് (22) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Read Also : രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ബൈക്കിൽ രണ്ടു പേർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ ശരത്കുമാറിനെ ആദ്യം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, അങ്കമാലിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments