Latest NewsUAENewsInternationalGulf

ട്രാഫിക് നിയമലംഘന പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഫുജൈറ

ഫുജൈറ: ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഫുജൈറ. 2022 നവംബർ 29 മുതൽ 2 മാസത്തിനകം പിഴ അടക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. 50 ശതമാനം ഇളവാണ് ലഭിക്കുന്നത്. യുഎഇ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് നടപടി. ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ല.

Read Also: കമിതാക്കളോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറഞ്ഞ ശേഷം ഫെവിക്വിക്ക് പശ ഒഴിച്ച് കൊലപ്പെടുത്തിയ താന്ത്രികൻ അറസ്റ്റിൽ

ആനുകൂല്യം പ്രയോജനപ്പെടുത്തി എത്രയും വേഗം പിഴ കുടിശ്ശിക തീർത്ത് ട്രാഫിക് ഫയൽ കുറ്റമറ്റതാക്കണമെന്ന് ട്രാഫിക്, പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി വ്യക്തമാക്കി.

ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിക്കുന്ന യുഎഇയിലെ മൂന്നാമത്തെ എമിറേറ്റാണ് ഫുജൈറ. അജ്മാൻ എമിറേറ്റിലും ഉമ്മുൽ ഖുവൈനിലും ട്രാഫിക് നിയമലംഘനങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നവംബർ 21 മുതൽ അടുത്ത വർഷം ജനുവരി 6 വരെ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പകുതി അടച്ചാൽ മതിയെന്ന് അജ്മാൻ പോലീസ് മേധാവി മേജർ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അറിയിച്ചു.

ഈ മാസം 11 ന് മുൻപ് ലഭിച്ച ട്രാഫിക് പിഴകൾക്ക് മാത്രമാണ് ഇളവ്. ഗുരുതര നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴയ്ക്ക് ഇളവ് ബാധകമല്ല. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. 80 കിലോമീറ്ററിലധികമുള്ള പരമാവധി വേഗപരിധി സംബന്ധിച്ച നിബന്ധനകളുടെ ലംഘനം, ഓവർടേക്ക് ചെയ്യുന്നതിന് അനുമതിയില്ലാത്ത ഇടങ്ങളിൽ ട്രക്ക് ഡ്രൈവർമാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നതിന് ചുമത്തിയിട്ടുള്ള പിഴ തുകകൾ എന്നിവയ്ക്കും ഇളവ് ലഭിക്കില്ല.

Read Also: കതിരൂർമനോജ് വധക്കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റില്ല, നാല് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം: സുപ്രീംകോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button