ആഭ്യന്തര സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ അവസാന ഘട്ടത്തിൽ സെൻസെക്സ് 92 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,511 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 18,267 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1,850 ലധികം ഓഹരികളാണ് ബിഎസ്ഇയിൽ മുന്നേറിയിരിക്കുന്നത്. 1,645 ഓഹരികൾ ഇടിഞ്ഞിട്ടുണ്ട്.
അപ്പോളോ ഹോസ്പിറ്റൽസ്, ബജാജ് ഫിനാൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവയുടെ ഓഹരികൾ നേട്ടം കൊയ്തു. അതേസമയം, അദാനി എന്റർപ്രൈസസ്, പവർഗ്രിഡ് കോർപ്പറേഷൻ, അദാനി പോർട്ട്സ്, ഹീറോ മോട്ടോകോർപ്പ്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് സ്മോൾക്യാപ് സൂചിക 0.5 ശതമാനവും, മിഡ്ക്യാപ് സൂചിക 0.2 ശതമാനവും നേട്ടം കൈവരിച്ചിട്ടുണ്ട്.
Also Read: അടിമുടി മാറാനൊരുങ്ങി എയർ ഇന്ത്യ, അമേരിക്കയിലെയും യൂറോപ്പിലെയും സർവീസുകൾ ഉടൻ വിപുലീകരിക്കും
Post Your Comments