Latest NewsKeralaNews

വീടിന്റെ ടെറസില്‍ കഞ്ചാവ്: യുവാവ് അറസ്റ്റില്‍

കഞ്ചാവ് തഴച്ച്‌ വളരാന്‍ വെള്ളവും ജൈവവളവും

എറണാകുളം: വീടിന്റെ മുകളിൽ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി സിജോ ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്നും ഒന്‍പതോളം കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

read also:ഇടതു വശം ചരിഞ്ഞു കിടന്നാണോ നിങ്ങൾ ഉറങ്ങുന്നത് ? ഇക്കാര്യം അറിയൂ

സിജോ വീട്ടില്‍ കഞ്ചാവ് വളര്‍ത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയപ്പോഴായിരുന്നു ചെടികള്‍ കണ്ടെടുത്തത്. ടെറസില്‍ പ്ലാസ്റ്റിക് ബക്കറ്റുകളില്‍ മണ്ണ് നിറച്ചായിരുന്നു ഇയാള്‍ ചെടികള്‍ വെച്ചുപിടിച്ചിരുന്നത്. ഇവ തഴച്ച്‌ വളരാന്‍ വെള്ളവും ജൈവവളവും ഇയാള്‍ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button