ന്യൂഡൽഹി: ന്യൂഡൽഹിയിലെ പാലം മേഖലയിൽ കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി. ലഹരിക്കടിമയായ മകനാണ് കൂട്ടക്കൊല നടത്തിയതെന്നാണ് സൂചന. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് പേരാണ് കുത്തേറ്റ് മരിച്ചത്. മരിച്ചവരിൽ രണ്ട് സഹോദരിമാരും അവരുടെ അച്ഛനും മുത്തശ്ശിയും ഉൾപ്പെടുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
പ്രതി കേശവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഡി അഡിക്ഷൻ സെന്റിറിൽ നിന്ന് അടുത്തിടെയായിരുന്നു കേശവ് പുറത്തിറങ്ങിയത്. നാല് പേരുടെയും മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് വീടിനുള്ളിൽ നിന്നും കണ്ടെത്തിയത്.
നാല് പേരും ഉറങ്ങിക്കിടക്കുന്ന സമയത്ത് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.
Post Your Comments