Latest NewsIndiaNews

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുമ്പ് നടത്തിയ റാലിയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ നേതാവ് അറസ്റ്റില്‍

മറ്റുള്ളവര്‍ക്ക് പാക് അനുകൂല മുദ്രാവാക്യം ചൊല്ലി നല്‍കിയത് അബ്ദുള്‍ സലാം ആണ്

ജയ്പൂര്‍: രാജസ്ഥാനില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഭില്‍വാര ജില്ലാ മുന്‍ അദ്ധ്യക്ഷനും സജീവ പ്രവര്‍ത്തകനുമായ അബ്ദുള്‍ സലാം ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു.

Read Also: ഇ-വാഹനങ്ങളുടെ സാമ്പത്തിക നേട്ടം ജനങ്ങളെ ബോധ്യപ്പെടുത്തണം: മന്ത്രി കെ കൃഷ്ണൻകുട്ടി

ആറ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം.
സുബുര്‍ബാന്‍ സംഗനേറില്‍ സംഘടിപ്പിച്ച റാലിയിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവും സംഘവും പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. എന്നാല്‍ അന്ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഭില്‍വാര സ്വദേശികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ വീഡിയോ വ്യാജമല്ലെന്ന് വ്യക്തമാകുകയായിരുന്നു. മറ്റുള്ളവര്‍ക്ക് പാക് അനുകൂല മുദ്രാവാക്യം ചൊല്ലി നല്‍കിയത് അബ്ദുള്‍ സലാം ആണ്. ഈ സാഹചര്യത്തിലാണ് ആദ്യം ഇയാളെ തന്നെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button