Latest NewsNewsTechnology

സെപ് ഹെൽത്ത്: ഏറ്റവും പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി

1.78 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

പ്രമുഖ ചൈനീസ് വെയറബിൾ നിർമ്മാതാക്കളായ സെപ് ഹെൽത്ത് ഏറ്റവും പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ അടങ്ങിയ അമെയ്സ്ഫിറ്റ് പോപ് 2 സ്മാർട്ട് വാച്ചുകൾ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലൂടെയാണ് വാങ്ങാൻ സാധിക്കുക. ഇവയുടെ വിലയും സവിശേഷതയും അറിയാം.

1.78 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. അലുമിനിയം ഫ്രെയിം, സ്റ്റീൽ ബട്ടൺ എന്നിവ ഉൾപ്പെടുന്നതാണ് ഡിസൈൻ. ഹൃദയമിടിപ്പ് നിരീക്ഷിക്കാനും, രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 100 ലേറെ സ്പോർട്സ് മോഡുകൾ ലഭ്യമാണ്.

Also Read: ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കണോ? മോട്ടോറോളയുടെ ഈ ഹാൻഡ്സെറ്റിനെ കുറിച്ച് കൂടുതൽ അറിയാം

ഈ സ്മാർട്ട് വാച്ചുകളിൽ ഇൻബിൽറ്റ് മൈക്രോഫോണും സ്പീക്കറും പിന്തുണയ്ക്കുന്നുണ്ട്. ബ്ലൂടൂത്ത് കോളിംഗ് ഫീച്ചറാണ് അമെയ്സ്ഫിറ്റ് പോപ് 2 സ്മാർട്ട് വാച്ചുകളുടെ പ്രധാന പ്രത്യേകത. ആപ്പിൾ സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയും സജ്ജമാക്കാൻ കഴിയുന്നതാണ്. 3,999 രൂപ എംആർപിയുള്ള ഈ വാച്ചിന്റെ ഡിസ്കൗണ്ട് വില 3,299 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button