വാഷിംഗ്ടണ്‍ : ട്വിറ്റര്‍ സിഇഒ എലോണ്‍ മസ്‌കിന് വലിയ തിരിച്ചടി. മസ്‌കിന്റെ സമ്പത്തില്‍ ഒറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 8.6 ബില്യണ്‍ ഡോളറിന്റെ ഇടിവെന്ന് റിപ്പോര്‍ട്ട്. പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ വര്‍ഷം മസ്‌കിന്റെ മൊത്തം സമ്പത്തില്‍ നിന്ന് 100 ബില്യണ്‍ ഡോളര്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 നവംബറില്‍ അദ്ദേഹത്തിന്റെ ഏകദേശം സമ്പത്ത് 340 ബില്യണ്‍ ഡോളറായിരുന്നു. നിലവില്‍ ഇത് 170 ബില്യണ്‍ ഡോളറിനും 182 ബില്യണ്‍ ഡോളറിനും ഇടയിലായിരിക്കുകയാണ്. ബ്ലൂംബെര്‍ഗും, ഫോര്‍ബ്സുമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
Read Also: പ്രതിദിന സർവീസുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ആകാശ എയർ, ലക്ഷ്യം ഇതാണ്
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ട്വിറ്റര്‍ ഓഹരികള്‍ ഈ ആഴ്ച എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒറ്റ ദിവസം കൊണ്ട് മസ്‌കിന്റെ ഓഹരിയില്‍ ഉണ്ടായ ഇടിവ് പുറത്ത് വന്നത്. ഏകദേശം 15 ശതമാനത്തോളം ഓഹരികളാണ് ടെസ്‌ലയില്‍ മസ്‌കിന് ഉള്ളത്. ഇതില്‍ 58.03 ശതമാനം കുറവുണ്ടായി.
മസ്‌കിന്റെ സമ്പത്തിന്റെ കൂടുതല്‍ ഭാഗവും നിക്ഷേപിച്ചിരിക്കുന്നത് ടെസ്ലയിലാണ്. ചൈനയില്‍ ഏര്‍പ്പെടുത്തിയ കൊറോണ നിയന്ത്രണങ്ങളും ടെസ്ലയുടെ വരുമാനം കുറയുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. നിലവില്‍ ഇത്ര അധികം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളായി തന്നെയാണ് മസ്‌ക് തുടരുന്നത്.
Post Your Comments