ThiruvananthapuramKeralaNattuvarthaLatest NewsNews

‘ചതിച്ചാശാനേ..’: അർജന്റീനയുടെ തോൽവിയിൽ എംഎം മണിയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം. ഇപ്പോഴിതാ അർജന്റീന ആരാധകനായ മുൻ മന്ത്രി എംഎം മണിയെ പരിഹസിച്ച് എത്തിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

‘ചതിച്ചാശാനേ’ എന്ന് ഒറ്റവരിയിൽ എംഎം മണിയെ ടാഗ് ചെയ്താണ് ശിവൻകുട്ടിയുടെ പോസ്റ്റ്. നേരത്തെ മെസിയ്ക്ക് അശംസ നേർന്നും മന്ത്രി ശിവൻകുട്ടി പോസ്റ്റ് പങ്കുവെച്ചിരുന്നു. താനൊരു ബ്രസീൽ ആരാധകനാണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിയ്ക്ക് ആശംസകൾ നേരാൻ മടിയില്ലെന്ന് ശിവൻകുട്ടി പറഞ്ഞു.

‘ഞാനൊരു ബ്രസീൽ ആരാധകൻ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല. ഇതാണ് ‘സ്‌പോർട്‌സ് പേഴ്‌സൺ ‘ സ്പിരിറ്റ്. ആരാധകരെ, ‘മത്സരം’ തെരുവിൽ തല്ലിയല്ല വേണ്ടത്, കളിക്കളത്തിൽ ആണ് വേണ്ടത്’ ശിവൻകുട്ടി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button