Latest NewsNewsLife Style

മുഖം തിളങ്ങാന്‍ കറ്റാര്‍ വാഴയിലെ അരിപ്പൊടി പ്രയോഗം

 

തിളങ്ങുന്ന ഓജസുറ്റ മുഖം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണം തന്നെയാണ്. എന്നാല്‍ പലര്‍ക്കും പ്രകാശമില്ലാത്ത, നിര്‍ജീവമായ മുഖമായിരിയ്ക്കും ഉളളത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ചര്‍മ്മം തിളങ്ങാന്‍ ചര്‍മ്മസംരക്ഷണം മാത്രം പോരാ, കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ കൂടി നന്നായിരിയ്ക്കണം. ഇതല്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ചര്‍മ്മസംരക്ഷണം നടത്തുകയും ചെയ്യാം. മുഖം തിളങ്ങാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു വിദ്യയെ കുറിച്ചറിയൂ.

ഇതിനായി രണ്ടേ രണ്ടു ചേരുവകള്‍ മാത്രമേ വേണ്ടൂ. കറ്റാര്‍ വാഴ, അരിപ്പൊടി എന്നിവ. മുഖക്കുരു, അലര്‍ജി പ്രശ്‌നങ്ങളെങ്കില്‍ നല്ല ശുദ്ധമായ മഞ്ഞള്‍ കൂടി ഉപയോഗിയ്ക്കാം. വിറ്റാമിന്‍ A, C,E തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം അടങ്ങിയതാണ് കറ്റാര്‍വാഴ. അമിതമായി വെയിലേല്‍ക്കുന്നത് മൂലവും ചില കടുത്ത രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ മുഖത്ത് ഉപയോഗിക്കുന്നതിനാലും ചര്‍മ്മകോശങ്ങള്‍ നിര്‍ജീവമാകും. മുഖത്തെ ചര്‍മ്മ സുഷിരങ്ങളെ ജലാംശത്തോടെ നിലനിര്‍ത്തി ചര്‍മ്മത്തെ കൂടുതല്‍ മൃദുലമായി തോന്നിക്കാനും ഇത് സഹായിക്കും.

അരിപ്പൊടി പല സൗന്ദര്യ സംരക്ഷണ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. നല്ല സ്‌ക്രബറായും ഇതുപയോഗിയ്ക്കാം. വൈറ്റമിന്‍ ബി ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റും. എണ്ണമയമുള്ള ചര്‍മത്തിലെ അധികമുള്ള എണ്ണമയം നീക്കാനും അരിപ്പൊടി നല്ലതാണ്. ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍, സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍, മുഖത്ത് സ്‌ക്രബ് ചെയ്യാന്‍ എല്ലാം അരിപ്പൊടി ഏറെ നല്ലതാണ്.

ഇതിനായി, കറ്റാര്‍ വാഴ തണ്ട് പകുതിയെടുക്കുക. ഇത് നെടുകെ മാംസളമായ ഭാഗം കാണത്തക്ക വിധത്തില്‍ മുറിച്ചെടുക്കുക. ഇതില്‍ തരികളുള്ള അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഇടുക. ഇത് വച്ച് മുഖത്ത് അല്‍പ്പനേരം മസാജ് ചെയ്യാം. വല്ലാതെ മൃദുവായോ വല്ലാതോ ഇറുക്കത്തിലോ മസാജ് ചെയ്യരുത്. ഇടത്തരം രീതിയില്‍ ചെയ്യുക. മുഖക്കുരു പ്രശ്‌നങ്ങളെങ്കില്‍ ഇവ പൊട്ടാതെ സൂക്ഷിയ്ക്കണം. ഇതിന് ശേഷം ഇത് മുഖത്തു വച്ച് ഒരുവിധം ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button