
ഷാർജ: ദേശീയ ദിനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് യുഎഇ. അമ്പത്തൊന്നാം ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ 10 ദിവസം നീണ്ടു നിൽക്കുന്ന സാംസ്‌ക്കാരിക പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
എമിറേറ്റിലെ പൗരന്മാരെയും, പ്രവാസികളെയും, സന്ദർശകരെയും ഉൾപ്പെടുത്തിക്കൊണ്ട് അതിവിപുലമായ രീതിയിലായിരിക്കും ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ അറിയിച്ചു.
ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയദിനാഘോഷങ്ങൾ ഓരോ വർഷവും കൂടുതൽ മികവുറ്റതും, ബൃഹത്തായതുമായി മാറുന്നതായി അദ്ദേഹം പറഞ്ഞു. നവംബർ 24 മുതൽ ഡിസംബർ 3 വരെ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ ദേശീയ ദിന ആഘോഷങ്ങൾ നടത്തും. നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ സംഗീത പരിപാടി നവംബർ 26 നാണ്.
Post Your Comments