ടെക് ലോകത്ത് അടുത്തിടെ ഏറെ ചർച്ചാ വിഷയമായി മാറിയ ഒന്നാണ് മൂൺലൈറ്റിംഗ് അഥവാ, ഒരേ സമയം രണ്ടു കമ്പനികൾക്ക് വേണ്ടി തൊഴിൽ ചെയ്യുന്ന പ്രവണത. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നിരവധി ഐടി കമ്പനികളാണ് മൂൺലൈറ്റിംഗിനെതിരെ രംഗത്തെത്തിയത്. അതേസമയം, ജീവനക്കാർ ഇരട്ടത്തൊഴിൽ ചെയ്യുന്നതിനെതിരെ ഇൻഫോസിസ് പ്രതികരണങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇത്തവണ നയങ്ങളിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ഇൻഫോസിസ്. റിപ്പോർട്ടുകൾ പ്രകാരം, നിബന്ധനകൾക്ക് വിധേയമായി ജീവനക്കാർക്ക് മറ്റ് കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കാമെന്നാണ് ഇൻഫോസിസ് അറിയിച്ചിരിക്കുന്നത്. ഇൻഫോസിസ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ ജീവനക്കാർ പൂർണമായും പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
എച്ച്ആർ മാനേജർ, ജനറൽ മാനേജർ എന്നിവരുടെ അനുമതി നേടിയാൽ മാത്രമാണ് ജീവനക്കാർക്ക് മറ്റ് കമ്പനികൾക്ക് വേണ്ടി തൊഴിൽ ചെയ്യാൻ സാധിക്കുക. കൂടാതെ, കമ്പനിയുമായോ കമ്പനിയുടെ ക്ലൈന്റുകളുമായോ താൽപ്പര്യ വൈരുദ്ധ്യം പ്രകടിപ്പിക്കാത്ത കമ്പനികളിൽ മാത്രമാണ് ജീവനക്കാർക്ക് ജോലി ചെയ്യാൻ അനുമതി നൽകുകയെന്ന് ഇൻഫോസിസ് അറിയിച്ചിട്ടുണ്ട്. ഇരട്ടത്തൊഴിൽ ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ജീവനക്കാരെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു. ആദ്യ ഘട്ടങ്ങളിൽ മൂൺലൈറ്റിംഗിനെതിരെ കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് ഇളവുകൾ പ്രഖ്യാപിക്കുകയായിരുന്നു.
Also Read: മുൻകാമുകി സെലീനയുടെ മടിയിൽ ഭാര്യ; വൈറൽ ചിത്രം – പ്രതികരിച്ച് ജസ്റ്റിൻ ബീബർ
Post Your Comments