Latest NewsKeralaIndia

മംഗളുരു ബ്ലാസ്റ്റ്: സ്ഫോടക വസ്തുക്കളെത്തിച്ചത് കേരളത്തിൽ നിന്ന് , പ്രതി ആലുവയിൽ തങ്ങിയത് 5 ദിവസം

ആലുവ: മംഗളൂരുവിൽ ഓട്ടോയിലുണ്ടായ പ്രഷർ കുക്കർ ബോംബ് സ്ഫോടനത്തിന് സ്ഫോടക വസ്തുക്കൾ എത്തിച്ചത് കേരളത്തിൽ നിന്നാണെന്ന് സംശയം. പ്രതി മുഹമ്മദ് ഷരീഖ് ആലുവയിൽ ലോഡ്ജിൽ മുറി എടുത്തതായി ഭീകര വിരുദ്ധ സ്ക്വാഡിന് വിവരം ലഭിച്ചു. അഞ്ച് ദിവസമാണ് ഷരീഖ് ആലുവയിൽ തങ്ങിയത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലും ഷെരീഖ് എത്തിയതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ആലുവയിലെ ലോഡ്ജിലെ മേൽ വിലാസത്തിൽ ഷരീഖിന് കൊറിയറിൽ എത്തിയത് സ്ഫോടക വസ്തുക്കൾ ആണോയെന്നാണ് സംശയിക്കുന്നത്.

ആലുവയിൽ അഞ്ച് ദിവസം തങ്ങിയത് ഇതിന് വേണ്ടിയാണോയെന്നും സംശയുണ്ട്. എറണാകുളത്ത് നിന്ന് ചില സഹായങ്ങളും ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നാണ് ഷരീഖ് ആലുവയിൽ എത്തിയത്. യാത്രയുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 മുതലുള്ള അഞ്ചു ദിവസമാണ് ഇയാൾ ആലുവയിൽ താമസിച്ചതെന്നാണ് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്. അഞ്ചു തവണയില്‍ ഏറെ ഇയാൾ കേരളത്തിൽ എത്തിയതായി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

ആലുവയിൽ എത്തിയ ഇയാൾ എവിടെ താമസിച്ചു, ആരെയെല്ലാം സന്ദർശിച്ചു എന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, മംഗളൂരു സ്ഫോടനക്കേസ് പ്രതി അവിടെ എത്തിയത് ഒറ്റയ്ക്കായിരുന്നില്ല എന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മംഗളൂരു പഡിൽ ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

read also: മംഗളുരു സ്‌ഫോടനക്കേസ് മുഖ്യപ്രതി ആലുവയിൽ തങ്ങി: പോപ്പുലർ ഫ്രണ്ടുകാരനായിരുന്ന മുഹമ്മദ് റാഫുള്ള അടക്കം 3 പേർ കൂടി പിടിയിൽ

എന്നാൽ കൂടെയുണ്ടായിരുന്നത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അന്വേഷണം എൻഐഎ ഏറ്റെടുത്തിട്ടില്ല. മംഗളൂരു സ്‌ഫോടന കേസിലെ മുഖ്യപ്രതി സ്‌ഫോടനം ആസൂത്രണം ചെയ്യാനായി ഉപയോഗിച്ചത് പ്രേംരാജ് എന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button