NewsBeauty & Style

മുടി വളർച്ച ഇരട്ടിയാക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് പ്രോട്ടീനും ബയോട്ടിനും

പ്രായഭേദമന്യേ ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ തടയാനും മുടി വളർച്ച ഇരട്ടിയാക്കാനും നിരവധി തരത്തിലുള്ള ഹെയർ പാക്കുകൾ ഉപയോഗിക്കുന്നതിനു പുറമേ, ഭക്ഷണ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണം. പോഷകങ്ങളുടെ അഭാവം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, മുടി വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് പ്രോട്ടീനും ബയോട്ടിനും. ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് കുറഞ്ഞാൽ അത് മുടികൊഴിച്ചിലിന് കാരണമാകും. അതിനാൽ, മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. മുട്ടയിൽ സിങ്ക്, സെലിനിയം തുടങ്ങി നിരവധി തരത്തിലുള്ള പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.

Also Read: ശബരിമല തീർത്ഥാടകരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് വി അബ്ദുറഹിമാൻ

അടുത്തതാണ് മത്സ്യങ്ങൾ. പോഷകങ്ങളുടെ കലവറയായ സാൽമൺ, മത്തി, അയല എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒമേഗാ- 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ഈ മത്സ്യങ്ങൾ. കൂടാതെ, വിറ്റാമിൻ ഡി 3, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

കുറഞ്ഞ കലോറിയുള്ള വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടികൊഴിച്ചിൽ തടയാറുണ്ട്. അത്തരത്തിൽ കലോറി കുറഞ്ഞതും, പോഷകങ്ങളാൽ സമ്പുഷ്ടവുമായ ഒന്നാണ് ചിയ സീഡ്. വിറ്റാമിൻ ഇ, സിങ്ക്, സെലിനിയം എന്നിവ ഉയർന്ന അളവിൽ അടങ്ങിയതിനാൽ ഇവ മുടി വളർച്ച ഇരട്ടിയാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button