Latest NewsKerala

സർക്കാർ പ്രവർത്തിക്കേണ്ടത് ജനങ്ങൾക്കായി, അല്ലാതെ പാർട്ടി കേഡർമാർക്ക് വേണ്ടിയല്ല: പ്രിയാ വർഗീസിന്റെ നിയമനത്തിൽ ഗവർണർ

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രിയവര്‍ഗീസിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്നും, നിയമന നീക്കം മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്‍റെ കാര്യക്ഷമത ഇല്ലായ്മയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ പാര്‍ട്ടി കേഡര്‍മാര്‍ക്ക് വേണ്ടിയല്ല.സര്‍വ്വകലാശാലകളില്‍ സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് ശ്രമം. അല്ലാതെ ഈ വിഷയത്തില്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ ഒന്നുമില്ല. യോഗ്യത ഇല്ലാത്തവരെ സര്‍വ്വകലാശാലകളില്‍ അനുവദിക്കാനാവില്ല. – ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ ചാന്‍സലറായി നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ധാരണ പ്രകാരമാണ്. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്നത് സംസ്ഥാനത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമല്ല. – ഗവര്‍ണര്‍ പറ‍ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button