Latest NewsNewsIndia

കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗര്‍ മേള: 71,056 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി

അദ്ധ്യാപകര്‍, ലക്ചറര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിങ് ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, റേഡിയോഗ്രാഫര്‍മാര്‍, ടെക്‌നിക്കല്‍, പാരാമെഡിക്കല്‍ തസ്തികകളിലേക്കെല്ലാം നിയമനം നടക്കുന്നുണ്ട്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ റോസ്ഗര്‍ മേളയുടെ ഭാഗമായി 71,056 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകള്‍ കൈമാറിയത്. ഒക്ടോബറില്‍ 75,000 പേര്‍ക്ക് വിവിധ വകുപ്പുകളിലേക്ക് നിയമനം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളിലായി 45 ഇടങ്ങളിലായിട്ടാണ് റോസ്ഗര്‍ മേള നടന്നത്.

Read Also: അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 65കാരന് ദാരുണാന്ത്യം

അദ്ധ്യാപകര്‍, ലക്ചറര്‍മാര്‍, നഴ്‌സുമാര്‍, നഴ്‌സിങ് ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, റേഡിയോഗ്രാഫര്‍മാര്‍, ടെക്‌നിക്കല്‍, പാരാമെഡിക്കല്‍ തസ്തികകളിലേക്കെല്ലാം നിയമനം നടക്കുന്നുണ്ട്. സായുധ പോലീസ് സേനകളിലേക്കും നിയമനം നടക്കുന്നുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍  മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button