Latest NewsCinemaNewsEntertainmentKollywoodMovie Gossips

ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന ‘ഗാട്ട ഗുസ്തി’ : ട്രെയ്‌ലര്‍ പുറത്ത്

ചെന്നൈ: മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് ഐശ്വര്യ ലക്ഷ്മി. വിഷ്ണു വിശാലിനൊപ്പം ഐശ്വര്യ നായികയായി അഭിനയിക്കുന്ന ‘ഗാട്ട ഗുസ്തി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഐശ്വര്യയുടെ കരിയറിലെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഗാട്ട ഗുസ്തിയിലേത് എന്ന് വ്യക്തമാക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറിലേത്.

സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ചെല്ല അയ്യാവുവാണ്. ആര്‍ടി ടീം വര്‍ക്‌സ്, വിവി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്.

ഛായാഗ്രഹണം: റിച്ചാര്‍ഡ് എം നാഥന്‍, എഡിറ്റിംഗ്: പ്രസന്ന ജികെ, സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം: ഉമേഷ് ജെ കുമാര്‍, സ്റ്റണ്ട്: അന്‍പറിവ്, സ്‌റ്റൈലിസ്റ്റ്: വിനോദ് സുന്ദര്‍, വരികള്‍: വിവേക്, നൃത്തസംവിധാനം: വൃന്ദ, ദിനേശ്, സാന്‍ഡി, ഡിഐ: ലിക്‌സൊപിക്‌സല്‍സ്, കളറിസ്റ്റ്: രംഗ. വിഎഫ്എക്‌സ്: ഹരിഹരസുതന്‍, സൌണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സബ് ടൈറ്റില്‍സ്: സാജിദ് അലി, പബ്ലിസിറ്റി ഡിസൈന്‍: പ്രതൂല്‍ എന്‍ ടി, വിതരണം: റെഡ് ജയന്റ് മൂവീസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button