Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KottayamKeralaNattuvarthaLatest NewsNews

വൈദ്യനെന്ന വ്യാജേന ചികിത്സിക്കെത്തി ബാലികയെ പീഡിപ്പിച്ചു : പ്രതിക്ക് 40വർഷം കഠിനതടവും പിഴയും

പത്തനംതിട്ട തിരുവല്ല പരുമല തിക്കപുഴ കല്ലുപറമ്പിൽ വീട്ടിൽ ജ്ഞാനദാസിനെയാണ് ശിക്ഷിച്ചത്

ചങ്ങനാശ്ശേരി: വൈദ്യനെന്ന വ്യാജേന ചികിത്സിക്കെത്തി ബാലികയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. 40 വർഷം കഠിനതടവും നാലുലക്ഷം രൂപ പിഴയും ആണ് ശിക്ഷിച്ചത്. ചങ്ങനാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് ജഡ്ജ് ജി.പി. ജയകൃഷ്ണൻ വിധി പ്രസ്താവിച്ചത്.

Read Also : ഐസിഐസിഐ ബാങ്ക്: എൻആർഐ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിച്ചു

പത്തനംതിട്ട തിരുവല്ല പരുമല തിക്കപുഴ കല്ലുപറമ്പിൽ വീട്ടിൽ ജ്ഞാനദാസിനെയാണ് ശിക്ഷിച്ചത്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കേസിന്‍റെ അന്വേഷണച്ചുമതല ചങ്ങനാശ്ശേരി സി.ഐ ആയിരുന്ന പി.വി. മനോജ്കുമാറിനായിരുന്നു. പിഴത്തുക ഇരക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. തുക നൽകാത്തപക്ഷം ആറുവർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button