അസം: പ്രണയം ജീവനെടുത്ത വാർത്തകൾ ഒരുപാടുണ്ട് എങ്കിലും ജീവൻ പോയാലും നിലനില്‍ക്കുന്ന പ്രണയങ്ങളും ഇപ്പോഴും ഉണ്ട്.
അത്തരത്തില്‍ ഒരു പ്രണയം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ച ആയിരിക്കുകയാണ്. ഒരു കാമുകൻ തന്റെ പ്രണയം നിലനിർത്താനായി കാമുകിയുടെ മൃതദേഹത്തെ വിവാഹം ചെയ്തിരിക്കുകയാണ്.
അസ്സമിൽ നിന്നുള്ള ബിതുപൻ താപുലി എന്ന 27 -കാരനാണ് കാമുകിയായ പ്രാർത്ഥനയുടെ മൃതദേഹത്തെ വിവാഹം കഴിച്ചത്. പ്രാർത്ഥനയുടെ മൃതദേഹത്തിന് നെറ്റിയിലും കവിളിലും ബിതുപൻ സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് വൈറലായത്. ബിതുപൻ പ്രാർത്ഥനയുടെ മൃതദേഹത്തിൽ ഹാരം അണിയിക്കുകയും ഒരു ഹാരം സ്വയം അണിയുകയും കൂടി ചെയ്യുന്നുണ്ട്. ഏറെകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ഗുവാഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രാർത്ഥനയുടെ അന്ത്യം.
പ്രാർഥനയെ അല്ലാതെ മറ്റാരെയും ജീവിതപങ്കാളിയായി സങ്കൽപ്പിക്കാനാകില്ലെന്നാണ് ബിതുപൻ പറയുന്നത്.
Post Your Comments