ദോഹ: ലോക ഫുട്‌ബോളിലെ മികച്ച ടീമുകളിൽ ഒന്നാണ് നെതര്‍ലന്‍ഡ്‌സ്. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാനാവാതെ പോയ ഓറഞ്ച് പട ഖത്തറില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ്, സെനഗലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.
പ്രതിരോധനിരയിൽ വിര്‍ജില്‍ വാന്‍ ഡൈക്ക്, മത്യാസ് ഡി ലിറ്റ്, നഥാൻ ആക്കെ, മധ്യനിരയുടെ കടിഞ്ഞാണ് ഫ്രാങ്കി ഡിയോങ്ങിന്. മുന്നേറ്റത്തിൽ ഡിപെയും ഡിയോങ്ങും. എല്ലാത്തിനപ്പുറം ലൂയിസ് വാന്‍ഗാലിന്റെ തന്ത്രങ്ങളും.
പരിക്കേറ്റ സൂപ്പര്‍ താരം സാദിയോ മാനേ ഇല്ലാതെയാണ് ആഫ്രിക്കന്‍ ചാമ്പ്യൻമാരായ സെനഗല്‍ ഇറങ്ങുക. അവസാന പതിനഞ്ച് കളിയിലും തോല്‍വി അറിയാതെയാണ് ഡച്ച് പട ഇന്നിറങ്ങുന്നത്. റഷ്യൻ ലോകകപ്പിൽ യോഗ്യത നേടാനായില്ലെങ്കിലും എല്ലാവരെയും മോഹിപ്പിച്ച് ഒടുവിൽ സങ്കട കടലില്‍ ആഴ്ത്തുന്ന ചരിത്രമാണ് നെതര്‍ലന്‍ഡ്‌സിന് ലോകകപ്പില്‍.
Read Also:- കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട : കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടി
മൂന്ന് തവണ ഫൈനലിലെത്തിയിട്ടും ഒരിക്കല്‍ പോലും ആ മോഹകപ്പില്‍ തൊടാനായില്ല. 1974ല്‍ യൊഹാൻ ക്രൈഫിന് പിഴച്ചത് ബെക്കന്‍ബോവറുടെ ജര്‍മനിയോട്. 1978ൽ അര്‍ജന്റീനയ്ക്ക് മുന്നിലും വീണു. ഒടുവിൽ 2010ൽ ആന്ദ്രേസ് ഇനിയേസ്റ്റയുടെ ഒറ്റഗോളിൽ സ്‌പെയിനോട് തോറ്റു. 2014ലും കണ്ടു അത്തൊരു മോഹക്കുതിപ്പ്. എന്നാൽ, സെമിയിൽ മെസിയുടെ അർജന്റീനയോട് ആര്യന്‍ റോബനും വെസ്ലി സ്‌നൈഡര്‍ക്കുമെല്ലാം പിഴച്ചു.
Post Your Comments