KollamNattuvarthaLatest NewsKeralaNews

അച്ഛൻ മരിച്ചതിന്റെ വിഷമത്തിൽ മകൻ ജീവനൊടുക്കി

മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ (70) മരിച്ചതിന്റെ വിഷമത്തിൽ മകൻ എൻ.വിനുകുമാർ (36) ആണ് ജീവനൊടുക്കിയത്

കൊല്ലം: അച്ഛൻ മരിച്ചതിന്റെ മനോവിഷമത്തിൽ മകൻ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കൽ വെസ്റ്റ് കുമാർഭവനത്തിൽ കെ.നെല്ലൈകുമാർ (70) മരിച്ചതിന്റെ വിഷമത്തിൽ മകൻ എൻ.വിനുകുമാർ (36) ആണ് ജീവനൊടുക്കിയത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെയാണ് അച്ഛൻ മരിച്ചത്. അച്ഛൻ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ വിനുകുമാറിനെ ഒരുമണിക്കൂറിനുശേഷം വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

സരോജ അമ്മാളാണ് നെല്ലൈകുമാറിന്റെ ഭാര്യ. വിനുകുമാറിന്റെ ഇരട്ടസഹോദരനായ എൽ.വിമൽകുമാർ, എൻ.വിജയകുമാർ എന്നിവരാണ് മറ്റു മക്കൾ. കൊല്ലം കാർത്തിക ജ്വല്ലറി, വിഗ്നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാർ. അവിവാഹിതനാണ് വിനുകുമാർ. അച്ഛന്റെയും മകന്റെയും സംസ്കാരം ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button