പാലക്കാട്: ലോകകപ്പിനെ വരവേറ്റ് ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ഗതാഗതത്തിരക്ക് നിയന്ത്രിക്കുന്നതിനിടെ സംഘർഷവും കല്ലേറും. പോലീസ് ലാത്തി വീശി. ഉന്തുംതള്ളിനുമിടെ രണ്ട് പോലീസുകാർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലിന് ജയ്‌നമേട്ടിൽനിന്ന് ഒലവക്കോട്ടേക്കുള്ള റാലിക്കിടെയാണ് സംഭവം. നൂറുകണക്കിന് ഫുട്ബോൾ പ്രേമികളാണ് വിവിധ ടീമുകളുടെ ജേഴ്സിയണിഞ്ഞ് അണിനിരന്നത്. പല ഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ ഇടപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടര്‍ന്നുണ്ടായ കല്ലേറില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കല്ലേറില്‍ കലാശിച്ചത്. കണ്ടാലറിയാവുന്നവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് ലാത്തി വീശി ആരാധകരെ ഓടിക്കുന്നതിനിടെയില്‍ രണ്ട് പൊലീസ്‌കാര്‍ക്കും പരുക്കേറ്റു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ മോഹന്‍ദാസ്, സിപിഒ സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
വിവിധ ടീമുകളുടെ ജേഴ്‌സി ധരിച്ചാണ് റാലിയില്‍ ആളുകള്‍ പങ്കെടുത്തത്. ഇന്നലെ ഖത്തറില്‍ തുടക്കം കുറിച്ച ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഫുട്‌ബോള്‍ ആരാധകര്‍ റാലി സംഘടിപ്പിച്ചത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടാതെ റാലിയില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Post Your Comments