Latest NewsNewsIndia

ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി ഷാരിക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു

മംഗളൂരു: ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവമോഗ സ്വദേശി ഷാരിക്ക് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ മറ്റ് രണ്ടുപേര്‍ക്കുകൂടി പങ്കുണ്ടെന്നും തിരിച്ചറിഞ്ഞു. 2020ല്‍ യുഎപിഎ കേസില്‍ അറസ്റ്റിലായ ഷാരിക്ക് ജാമ്യത്തിലിറങ്ങി മൈസൂരുവില്‍ വ്യാജ മേല്‍വിലാസത്തില്‍ താമസിച്ചുവരികയായിരുന്നു.

Read Also: ‘പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത്, കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്തണം’

വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം തുടങ്ങി. ശനിയാഴ്ച വൈകിട്ട് കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്.

ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായ അപകടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് സ്‌ഫോടനം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കത്തിയ പ്രഷര്‍ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയില്‍നിന്നു കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button