ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത് പ്രമുഖ കമ്പനിയായ ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ്. ഐപിഒ വില 474 രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ച് ശതമാനം ഡിസ്കൗണ്ട് നിരക്കിലാണ് ഇത്തവണ കമ്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിഫ്റ്റിയിൽ 468.80 രൂപയിലാണ് ഇന്ന് ഓഹരികളുടെ വ്യാപാരം ആരംഭിച്ചത്. ഓഹരികൾ 543.60 രൂപ വരെ ഉയർന്നിട്ടുണ്ട്.
ഫൈഫ് സ്റ്റാർ ബിസിനസ് ഫിനാൻസിന്റെ പ്രാഥമിക ഓഹരി വിൽപ്പന പൂർണമായും ഓഫർ ഫോർ സെയിലിലൂടെയാണ് നടന്നിരുന്നത്. 450 രൂപ മുതൽ 474 രൂപ വരെ ഓഹരികളുടെ പ്രൈസ് ബ്രാൻഡ് എത്തിയെങ്കിലും നിക്ഷേപകരെ ആകർഷിക്കാൻ സാധിച്ചിരുന്നില്ല. നവംബർ 9- 11 കാലയളവിൽ നടന്ന പ്രാഥമിക ഓഹരി വിൽപ്പനയിൽ 70 ശതമാനം മാത്രമാണ് സബ്സ്ക്രൈബ് ചെയ്തിരുന്നത്. ഇതിലൂടെ 1,960 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടത്.
നടപ്പു സാമ്പത്തിക വർഷം 453.5 കോടി രൂപയുടെ ലാഭം കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 94.5 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, 51,00 കോടി രൂപയുടെ ആസ്തികൾ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.
Post Your Comments