
രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിറ്റി ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. നവംബറിൽ ഇത് രണ്ടാം തവണയാണ് യൂണിറ്റി ബാങ്ക് പലിശ നിരക്കുകൾ പരിഷ്കരിക്കുന്നത്. പുതുക്കിയ നിരക്കുകൾ നവംബർ 21 മുതൽ പ്രാബല്യത്തിലായി.
യൂണിറ്റി സ്മാൾ ഫിനാൻസ് ബാങ്കിന്റെ ഏറ്റവും പുതിയ നിക്ഷേപ പലിശ നിരക്കുകൾ പരിചയപ്പെടാം. രണ്ട് കോടി രൂപയിൽ താഴെയുള്ള എല്ലാ കാലയളവിലെയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനം മുതൽ 8.10 ശതമാനം വരെയാണ് പലിശ ലഭിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിനെ ഷെഡ്യൂൾഡ് ബാങ്കായി അംഗീകരിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ചതോടെ 2022 മെയ് മുതലാണ് രാജ്യത്തെ വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തിയത്.
Also Read: മദർ ഡയറി: പാൽ വില ഉയർത്തി, പുതുക്കിയ നിരക്കുകൾ അറിയാം
Post Your Comments