സൗന്ദര്യ സംരക്ഷണത്തിൽ നഖങ്ങളും പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, ചിലരെങ്കിലും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് നഖം പൊട്ടിപ്പോകുന്നത്. അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ഇത്തരത്തിൽ നഖം പൊട്ടിപ്പോകുന്നത് തടയാൻ സാധിക്കും. അവ എന്തൊക്കെയെന്ന് അറിയാം.
നഖങ്ങളിൽ ഈർപ്പം കൂടുതലാകുമ്പോൾ നഖങ്ങൾ പെട്ടെന്ന് പൊട്ടിപ്പോകുന്നതിന് കാരണമാകും. അമിതമായ അളവിൽ സോപ്പ്, ഡിറ്റർജന്റ് എന്നിവ ഉപയോഗിക്കുമ്പോഴും നഖം പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, അമിത ഈർപ്പത്തിൽ നിന്ന് നഖങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, മിതമായ അളവിൽ മാത്രം സോപ്പ്, ഡിറ്റർജന്റ് എന്നിവ ഉപയോഗിക്കുക.
പ്രോട്ടീനിന്റെ അഭാവവും നഖങ്ങൾ പൊട്ടുന്നതിലേക്ക് നയിക്കാറുണ്ട്. നഖങ്ങളെ ശക്തിപ്പെടുത്താൻ പ്രോട്ടീൻ അനിവാര്യമായ ഘടകമാണ്. അതിനാൽ, നഖം പൊട്ടിപ്പോകുന്നവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ പരമാവധി ഉൾപ്പെടുത്തുക. പ്രോട്ടീനിന്റെ അളവ് ശരീരത്തിൽ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Post Your Comments