ജനങ്ങളിൽ ലഘു സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നിക്ഷേപ പദ്ധതികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. അതിൽ പ്രധാനമായ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ആകർഷകമായ പലിശ നിരക്കും, നികുതിയിളവുകളും ലഭിക്കുന്നതിനാൽ നിരവധി പേർ ഈ നിക്ഷേപ പദ്ധതിയിൽ അംഗങ്ങളാകാറുണ്ട്. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.
പ്രതിവർഷം ഏറ്റവും ചുരുങ്ങിയത് 500 രൂപ നിക്ഷേപിച്ചതിന് ശേഷം ഈ പദ്ധതിയിൽ അംഗങ്ങളാകാൻ സാധിക്കും. പ്രതിവർഷം പരമാവധി ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. 15 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി. 15 വർഷത്തിനു ശേഷവും നിക്ഷേപകർ കാലാവധി നീട്ടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഫോം 16- എച്ച് പൂരിപ്പിച്ച് നൽകിയശേഷം പുതുക്കാവുന്നതാണ്. അഞ്ച് വർഷം കൂടുമ്പോഴാണ് പദ്ധതി പുതുക്കാൻ സാധിക്കുക.
Also Read: ഫൈവ് സ്റ്റാർ ബിസിനസ് ഫിനാൻസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു
മറ്റു പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നഷ്ട സാധ്യത വളരെ കുറവാണ്. മെച്ചപ്പെട്ട പലിശ നിരക്ക് ലഭിക്കുന്നതിനാൽ കാലാവധി പൂർത്തിയാക്കുന്ന സമയത്ത് പലിശ സഹിതം വലിയ തുക പിൻവലിക്കാൻ സാധിക്കും.
Post Your Comments