Latest NewsNewsAutomobile

സഹകരണത്തിനൊരുങ്ങി ഏഥറും ഐഡിഎഫ്സി ബാങ്കും, ലക്ഷ്യം ഇതാണ്

48 മാസമാണ് വായ്പകളുടെ കാലാവധി

പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏഥർ എനർജിയും ഐഡിഎഫ്സി ബാങ്കും കൈകോർക്കുന്നു. വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വായ്പാ സൗകര്യം ലഭ്യമാക്കുന്ന സംവിധാനത്തിനാണ് ഇരുകമ്പനികളും രൂപം നൽകിയിരിക്കുന്നത്. ഏഥർ 450 എക്സ്, ഏഥർ 450 പ്ലസ് എന്നിവയുടെ ഓൺറോഡ് വിലയുടെ അഞ്ച് ശതമാനം ഡൗൺ പേയ്മെന്റ് നടത്തിയ ശേഷം വാഹനങ്ങൾ സ്വന്തമാക്കാവുന്നതാണ്. അതിനാൽ, ഈ സംവിധാനം നിരവധി ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

ഏഥർ 450 എക്സ്, ഏഥർ 450 പ്ലസ് ഇനി വാഹനങ്ങളുടെ പ്രതിമാസ ഇഎംഐ നിരക്ക് 3,456 രൂപ, 2,975 രൂപ എന്നിങ്ങനെയാണ്. 48 മാസമാണ് വായ്പകളുടെ കാലാവധി. ഡൗൺ പേയ്മെന്റ് നൽകിയശേഷം പ്രോസസിംഗ് ഫീസില്ലാതെ 45 മിനിറ്റിനകം വാഹനങ്ങൾ വാങ്ങാവുന്നതാണ്. കൂടാതെ, പഴയ സ്കൂട്ടർ, മോട്ടോർസൈക്കിൾ എന്നിവ സീറോ ഡൗൺ പേയ്മെന്റ് മുഖാന്തരം എക്സ്ചേഞ്ച് ചെയ്യാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്.

Also Read: ബേസിൽ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’: ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button