PathanamthittaKeralaNattuvarthaLatest NewsNews

പ​തി​നാ​ലു​കാ​രി​യെ പീഡിപ്പിച്ചു : പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യുവാവ് സ​മാ​ന​ക്കേ​സി​ൽ അറസ്റ്റിൽ

ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ ചാ​ങ്കൂ​ർ ക​ണ്ട​ത്തി​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ജി​ത്ത് (21) ആ​ണ് അ​ടൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പ​തി​നാ​ലു​കാ​രി​യെ പീ​ഡിപ്പിച്ച യു​വാ​വ് അ​റ​സ്റ്റിൽ. ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ ചാ​ങ്കൂ​ർ ക​ണ്ട​ത്തി​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ജി​ത്ത് (21) ആ​ണ് അ​ടൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പെൺകുട്ടിയെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​ണ​യം ന​ടി​ച്ച് പ്ര​ലോ​ഭി​പ്പി​ച്ച് പ്ര​തി വ​ശ​ത്താ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി. ഇ​ത് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ശേ​ഷം, ചി​ത്ര​വും മ​റ്റും മോ​ർ​ഫ് ചെ​യ്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വും, പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും, പി​ന്നീ​ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കു​ക​യുമായിരുന്നു.

Read Also : വിപണിയിലെ താരമാകാൻ റിയൽമി 10 പ്രോ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി​യു​ടെ പരാതിയുടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ടൂ​ർ പൊലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ജീ​ഷ‌ി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

അതേസമയം, ആ​റു​മാ​സം മു​മ്പ് പ​തി​നേ​ഴു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച്, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം ന​ട​ത്തി​യും, ന​ഗ്ന ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണം കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഇ​യാ​ളെ അ​ടൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. തുടർന്ന്, കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​യാ​ൾ ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് സ​മാ​ന​കു​റ്റ​കൃ​ത്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button