ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനൊരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഉപഭോക്താവിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ക്രീൻ ലോക്ക് സംവിധാനം നടപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഡെസ്ക്ടോപ്പിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുക. ഇതിലൂടെ, വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഡിവൈസുകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ സാധിക്കും.
സ്ക്രീൻ ലോക്ക് സംവിധാനത്തിനായി പാസ്‌വേഡുകളാണ് ഉപയോഗിക്കുക. പാസ്‌വേഡ് ടൈപ്പ് ചെയ്തതിനു ശേഷം സ്ക്രീൻ ലോക്ക് തുറന്ന് ആപ്പിലേക്ക് കടക്കാൻ സാധിക്കുന്ന തരത്തിലാണ് സുരക്ഷാ ക്രമീകരണം. ഓപ്ഷണലായാണ് ഈ ഫീച്ചർ ഉൾക്കൊള്ളിക്കുക. അതിനാൽ, ആവശ്യമുള്ള ഉപയോക്താക്കൾക്ക് മാത്രം പാസ്‌വേഡുകൾ സെറ്റ് ചെയ്യാൻ സാധിക്കും. അതേസമയം, ഈ ഫീച്ചർ എപ്പോൾ പുറത്തിറക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
Also Read: ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു : പൊലീസുകാരന് പരിക്ക്
Post Your Comments