കാഞ്ഞങ്ങാട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. ഹോസ്ദുർഗ് നിത്യാനന്ദ പോളിടെക്നിക്കിനു സമീപത്തെ സക്കറിയ (23), ആവിക്കര പുതിയവളപ്പ് സ്റ്റോർ റോഡ് ജങ്ഷനിലെ മുഹമ്മദ് ഇർഷാദ് എന്ന ഇച്ചു (21) എന്നിവരാണ് പൊലീസ് പിടിയിലായത്.
സക്കറിയയിൽ നിന്ന് നാലു ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് വിൽപന നടത്താൻ ഉപയോഗിച്ച മോട്ടോർ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ഇർഷാദിൽ നിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് നേരിട്ട് കൊണ്ടുവന്ന് കാഞ്ഞങ്ങാടും പരിസരപ്രദേശത്തും വിൽപന നടത്തുന്ന സംഘത്തിൽപെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
Read Also : വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ
ഓപറേഷൻ ക്ലീൻ കാസർഗോഡിന്റെ ഭാഗമായി ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിൽ രാത്രി ആവിക്കരയിലും റെയിൽവേ സ്റ്റേഷനു സമീപവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു വിതരണ സംഘം പിടിയിലായത്.
ഹോസ്ദുർഗ് എസ്.ഐമാരായ കെ. രാജീവൻ, ശരത്, എ.എസ്.ഐമാരായ ശശിധരൻ, അബൂബക്കർ കല്ലായി, പൊലീസുകാരായ ബിജു, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജിൽനാഥ്, ഷാബു, സനൂപ്, ലിജിൻ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments