Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life Style

വീട്ടില്‍ പ്രശ്‌നക്കാരനായ പഴുതാരയെ തുരത്താന്‍ ഏറ്റവും എളുപ്പ വഴി ഇതാ

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളിലാണ് പഴുതാര അറിയപ്പെടുക. ചാക്കാണി, കരിങ്കണ്ണി എന്നെല്ലാം പഴുതാരയെ വിശേഷിപ്പിക്കാറുണ്ട്. കുറെയധികം കാലുകള്‍ ഉള്ളതിനാലാണ് പഴുതാരയ്ക്ക് centipede എന്ന് ഇംഗ്ലീഷില്‍ പേരുവന്നതെന്ന് പറയപ്പെടുന്നു. നൂറുകാലന്‍ എന്നര്‍ത്ഥം വരുന്ന വാക്കാണിത്. കൂടാതെ അതിവേഗം പാഞ്ഞുപോകുന്നതാണ് ഇവയുടെ രീതി. പഴുതാരയുടെ മുന്‍വശത്തെ രണ്ട് കാലുകള്‍ കൊണ്ടാണ് അവ ഇരപിടിക്കുന്നത്. കാഴ്ചശക്തിയില്ലാത്ത പഴുതാരകള്‍ പലപ്പോഴും ഇരയാണെന്ന് കരുതിയാണ് മനുഷ്യരെ കുത്തുന്നത്.

Read Also: ഡ്യൂട്ടിയില്‍ കയറിയതിന് വ്യാപക പ്രതിഷേധം, ബലാത്സംഗക്കേസിലെ പ്രതി സി.ഐ പി.ആര്‍.സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം

ചിലര്‍ക്ക് പഴുതാര കടിച്ചാല്‍ പനി, വിറയല്‍, ക്ഷീണം, നീരുവന്ന് വീര്‍ക്കുക എന്നിവയെല്ലാം സംഭവിക്കുന്നത് പതിവാണ്. ഒരുദിവസം കഴിഞ്ഞാല്‍ ഇവ ഭേദമാകുകയും ചെയ്യും.

വീടനകത്ത് കയറി പറ്റുന്ന പഴുതാരകള്‍ രാത്രികാലങ്ങളില്‍ പലപ്പോഴും പണി തരാറുണ്ട്. നിലത്ത് കിടക്കുന്നവര്‍ക്കാണ് പണി കിട്ടുക. ഇത്തരത്തിലുള്ള പഴുതാര ശല്യം ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

ഭിത്തികള്‍ക്കിടയിലുള്ള ചെറിയ വിടവുകളിലൂടെ പഴുതാരകള്‍ അകത്തേക്കും പുറത്തേക്കും സഞ്ചരിക്കും. അതിനാല്‍ ചുമരിലുള്ള ചെറിയ വിള്ളലുകളും ദ്വാരങ്ങളും അടയ്ക്കുക. മാംസാഹാര പ്രേമികളായ പഴുതാരകള്‍ ചെറിയ പ്രാണികളെയും ഉറുമ്പുകളെയുമൊക്കെയാണ് ഭക്ഷണമാക്കുക. അതിനാല്‍ ഉറുമ്പുകളും മറ്റും വീടിനകത്തുണ്ടെങ്കില്‍ അവയെ ആദ്യം തുരത്തുക. ഭക്ഷണാവശിഷ്ടങ്ങള്‍ അടുക്കളയിലും മുറികളിലും ഇടാതിരിക്കുക.

ഇരുണ്ട സ്ഥലങ്ങളും നനവുള്ള പ്രദേശങ്ങളുമാണ് പഴുതാരകള്‍ ഇഷ്ടപ്പെടുന്നത്. അതിനാല്‍ അനാവശ്യമായ ഇടങ്ങളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉണക്കിയിടുക. വീടിനകവും പുറവും എപ്പോഴും ശുചിയാക്കിയിടുക. അഴുക്കുവെള്ളം പോകുന്ന ചാലില്‍ തടസങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കുന്നവര്‍ക്കും ചിലപ്പോള്‍ പഴുതാര ശല്യം അനുഭവപ്പെട്ടേക്കാം. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ബാത്ത്‌റൂമുകള്‍ വൃത്തിയാക്കിയിടാന്‍ ശ്രദ്ധിക്കുക.

ബാത്ത്റൂമിലെ ചെറിയ വിടവുകളിലും മറ്റും പഴുതാര താമസമാക്കും. അത്തരം വിടവുകള്‍ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവിടെയെല്ലാം ഉപ്പ് വിതറിയിടുക. ക്ഷുദ്രജീവികളെ തടയാന്‍ ഉപ്പിന്റെ സാന്നിധ്യം ഏറെ ഗണം ചെയ്യും.

കേരളത്തില്‍ പലയിടത്തും രംഭയില എന്നും ബിരിയാണി കൈതയെന്നുമെല്ലാം അറിയപ്പെടുന്ന ചെടിയുടെ ഇലകള്‍ (പാന്‍ഡന്‍ ലീവ്സ്) വീടിനകത്ത് വിതറിയിടുന്നതും പഴുതാരകളെ അകറ്റും. പാന്‍ഡന്‍ ലീവ്സിന്റെ ഗന്ധം മനുഷ്യര്‍ക്ക് പ്രിയങ്കരമാണെങ്കിലും പഴുതാരകള്‍ക്ക് അസഹനീയമാണ്. അതുമല്ലെങ്കില്‍ ലെമണ്‍ഗ്രാസ് ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. പാറ്റഗുളിക വെക്കുന്നതും പഴുതാരയെ അകറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button