Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘ഒമര്‍ പറഞ്ഞത് ചെറിയ പരിപാടിയെന്ന്, ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അറിഞ്ഞത് അവസാന നിമിഷം’: മാള്‍ അധികൃതര്‍

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘നല്ലസമയം’എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം റദ്ദാക്കിയെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. നടി ഷക്കീല അതിഥിയായി പങ്കെടുക്കുന്ന കാര്യം അവസാന നിമിഷം പോസ്റ്റര്‍ ഷെയര്‍ ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ചെറിയ പരിപാടി ആയിരിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചതെന്നും ഹൈലറ്റ് മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തന്‍വീര്‍ റിപ്പോർട്ടർ ചാനലിൽ വിശദീകരിച്ചു.

‘സിനിമാ പ്രൊമോഷന്റെ കാര്യം പറഞ്ഞുകൊണ്ട് വെള്ളിയാഴ്ച്ച രാവിലെയാണ് സംവിധായകന്‍ ഒമര്‍ ലുലു വിളിക്കുന്നത്. ചെറിയ പരിപാടിയായിരിക്കുമെന്നാണ് അറിയിച്ചത്. സെലിബ്രിറ്റികളോ ഗസ്റ്റുകളോ ഉണ്ടാവില്ലെന്നാണ് ചോദിച്ചപ്പോള്‍ പറഞ്ഞത്. നടി ഷക്കീല ഉണ്ടാവുമെന്ന കാര്യം പറഞ്ഞിരുന്നില്ല. വൈകുന്നേരം 5.30 ന് ശേഷം ഇത് സംബന്ധിച്ച് ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. അപ്പോഴാണ് ഷക്കീല അതിഥിയായി എത്തുന്ന കാര്യം അറിയുന്നത്,’ തന്‍വീര്‍ പറഞ്ഞു.

വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഹാജരാക്കി, ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ആക്സെഞ്ചർ ഇന്ത്യ

‘മാളില്‍ ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ചെയ്യേണ്ട ചില നടപടിക്രമങ്ങളുണ്ട്. പോലീസിനെ കാര്യം അറിയിക്കണം. സെലിബ്രിറ്റി പട്ടിക പോലീസിന് കൈമാറണം. പരിപാടി നടത്തണമെന്ന് ആവശ്യപ്പെട്ട ശേഷം, സെലിബ്രിറ്റി ലിസ്റ്റ് ഷെയര്‍ ചെയ്യുന്നതിന് വേണ്ടി പല തവണ ഒമറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, സ്റ്റുഡിയോയില്‍ മറ്റ് വര്‍ക്കുകളുടെ തിരക്കിലായിരുന്നു ഒമര്‍,’ തന്‍വീര്‍ വ്യക്തമാക്കി

‘ഷക്കീല പങ്കെടുക്കുകയാണെങ്കില്‍ വലിയ തിരക്ക് ഉണ്ടാവുമെന്ന ആലോചന ഞങ്ങള്‍ക്കുണ്ടായിരുന്നു. മുമ്പ് ഇത്തരത്തില്‍ താരങ്ങളെ വെച്ച് നടത്തിയ എല്ലാ പരിപാടികള്‍ക്കും വലിയ ആള്‍ത്തിരക്കുണ്ടായിരുന്നു. നേരത്തെ നടത്തിയ സിനിമാ പ്രമോഷനില്‍ ഒരു നടിയ്ക്ക് മോശം അനുഭവം നേരിട്ടിരുന്നു. അത് കൂടി പരിഗണിച്ചാണ് തീരുമാനം,’ തന്‍വീര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button